അതിക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കും; ആശുപത്രികൾക്ക് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി

സമീപകാലത്ത് ആശുപത്രികളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി

Update: 2022-06-23 10:31 GMT
Advertising

എറണാകുളം: ആശുപത്രിയിലെ അതിക്രമങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി. രാത്രികാലങ്ങളിൽ ആശുപത്രികൾക്ക് പൊലീസ് സുരക്ഷ നൽകണം. അതിക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കും. ജൂലൈ 22 ന് മുമ്പ് മറുപടി നൽകണമെന്നും സർക്കാറിന് കോടതിനിർദേശം നൽകി.

സമീപകാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി. കഴിഞ്ഞ ദിവസം നീണ്ടകര താലൂക്ക് ആശുപത്രിയിൽ അതിക്രമം ഉണ്ടായതിനെ തുടർന്ന് പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ ഹരജി സ്വീകരിച്ചത്. ഇത് കോവിഡ് സാഹചര്യമാണ്.  ഇത്തരം അതിക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News