ഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹരജി തള്ളി

കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം

Update: 2024-07-05 09:16 GMT

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹരജി ഹൈക്കോടതി തള്ളി. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.

വിടുതൽ ഹരജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സന്ദീപ് ഹൈക്കോടതിയിലെത്തിയത്. ആദ്യ ഘട്ടത്തിൽ സന്ദീപിന്റെ വാദം കണക്കിലെടുത്ത് കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. അന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് താൻ സന്ദീപിനെ ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സന്ദീപിന്റെ വാദം. കൃത്യ സമയത്ത് ചികിത്സ കിട്ടാതെയാണ് വന്ദനയുടെ മരണമെന്നും അതിനാൽ തന്നെ തനിക്കെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഇയാൾ വാദിച്ചിരുന്നു.

Advertising
Advertising
Full View

എന്നാൽ ഈ വാദം കോടതി അപ്പാടെ തള്ളുകയാണുണ്ടായത്. വിടുതൽ ഹരജി തള്ളിയത് കൊണ്ടു തന്നെ വിചാരണക്കോടതി നടപടികൾ വീണ്ടുമാരംഭിക്കാൻ കഴിയുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി നിർദേശവും നൽകി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News