ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; സംവിധായിക കുഞ്ഞിലക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്

വനിതാ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിഷേധിച്ച കുഞ്ഞിലയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Update: 2022-07-18 11:22 GMT
Editor : afsal137 | By : Web Desk
Advertising

പാലക്കാട്: ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിൽ സംവിധായിക കുഞ്ഞില മാസിലാമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഒരാഴ്ച്ചക്കുള്ളിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

മെയ് മാസത്തിൽ കുഞ്ഞിലയുടെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് തൃശൂർ ജില്ലയിലെ തിരുവില്ലാമല സ്വദേശി വൈശാഖാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി കുഞ്ഞില ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ 163 വകുപ്പ് പ്രകാരം പൊലീസ് കുഞ്ഞിലയ്‌ക്കെതിരെ അന്നു തന്നെ കേസെടുത്തിരുന്നു. എന്നാൽ അതിൽ തുടർനടപടികളൊന്നും തന്നെയുണ്ടായിരുന്നില്ല.

വനിതാ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിഷേധിച്ച കുഞ്ഞിലയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വേദിയിൽ നിന്നും വലിച്ചിഴച്ചാണ് കുഞ്ഞിലയെ പൊലീസ് കൊണ്ടുപോയത്. അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന വേളയിലായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം.

തനിക്ക് പാസ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രം കാണാൻ തന്നെ അനുവദിക്കണമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് കുഞ്ഞില കൈരളി ശ്രീ തിയേറ്ററിലെത്തിയത്. പിന്നീട് കെ.കെ രമയെയും ടി.പി ചന്ദ്രശേഖരനെയും അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂർവം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News