അയ്യപ്പസംഗമത്തിൽ ഹിന്ദു മഹാസഭക്കും ക്ഷണം; പ്രതിനിധിയായി സ്വാമി ദത്താത്രേയസായി സ്വരൂപ്‌നാഥ് പങ്കെടുത്തു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മഹാസഭ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

Update: 2025-09-20 15:15 GMT

പത്തനംതിട്ട: സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ ഹിന്ദു മഹാസഭക്കും ക്ഷണം. സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ്‌സ്വരൂപ്‌നാഥ് ആണ് സംഘടനയുടെ പ്രതിനിധിയായി സംഗമത്തിൽ പങ്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ആണ് സ്വാമി സ്വരൂപ് നാഥിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.



നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മഹാസഭ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അന്ന് സ്വാമി സ്വരൂപ്‌നാഥ് പറഞ്ഞിരുന്നു. എൽഡിഎഫ് തുടർഭരണമുണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വർഗീയ ലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിലെത്തണം. പിണറായി സർക്കാരിന്റെ സഹായഹസ്തം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News