കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങാണ് അവധി പ്രഖ്യാപിച്ചത്

Update: 2023-11-22 05:39 GMT

കോഴിക്കോട്: ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ, മേമുണ്ട എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾക്കും 25ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ് എന്നിവക്കാണ് അവധി നൽകിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News