എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മുതൽ ശനിയാഴ്ച വരെ അവധി

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ നിർദ്ദേശം

Update: 2021-10-19 14:23 GMT

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മുതൽ ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റെന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിൾ പിന്നീട് അറിയിക്കും.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News