ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ഹണിട്രാപ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂർ സ്വദേശികളായ പ്രിൻസ്, അശ്വതി, കൊട്ടാരക്കര സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്

Update: 2023-06-14 13:46 GMT

കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ പ്രിൻസ്, അശ്വതി, കൊട്ടാരക്കര സ്വദേശി അനൂപ് എന്നിവരാണ് യുവാവ് നൽകിയ പരാതിയെ തുടർന്ന് പിടിയിലായത്.

ഡേറ്റിങ് ആപ്പിലൂടെയാണ് കോലഞ്ചേരി സ്വദേശിയായ യുവാവിനെ അശ്വതി പരിചയപ്പെട്ടത്. ബംഗളൂരുവില്‍ പഠിക്കുകയാണെന്നാണ് അശ്വതി യുവാവിനോട് പറഞ്ഞത്. കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് പണം ആവശ്യപ്പെട്ടു. യുവാവിന്‍റെ കൈവശമുള്ള ഫോണ്‍, വാച്ച് ഉള്‍പ്പെടെ തട്ടിയെടുത്തു. പഴ്സിലുണ്ടായിരുന്ന പണവുമെടുത്തു. പിന്നീട് യുവാവ് പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertising
Advertising

ആദ്യം പ്രിന്‍സിനെയും അനൂപിനെയും പൊലീസ് പിടികൂടി. മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ സ്ത്രീശബ്ദത്തില്‍ വിളിച്ചതാണെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അശ്വതിയും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തി. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പൊലീസ് പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News