ഹോട്ടലുകളില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധന പ്രഹസനമെന്ന് ഉപഭോക്താക്കള്‍

എന്തെങ്കിലും സംഭവിക്കുമ്പോള്‍ അല്ല പരിശോധന നടത്തേണ്ടതെന്ന് ഹോട്ടലുകളില്‍ എത്തുന്നവര്‍ പറഞ്ഞു

Update: 2022-05-07 01:05 GMT

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധന പ്രഹസനമെന്ന് ഉപഭോക്താക്കള്‍. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അല്ല പരിശോധന നടത്തേണ്ടതെന്ന് ഹോട്ടലുകളില്‍ എത്തുന്നവര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ പരിശോധന വേണമെന്ന് ഹോട്ടലുടമകളും ആവശ്യപ്പെട്ടു.

കാസര്‍കോട് ഷവര്‍മ കഴിച്ച് ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ അംഗന്‍വാടി കുട്ടികള്‍ക്ക് നല്‍കിയ അമൃതം പൊടിയില്‍ ചത്ത പല്ലി. പൊറോട്ട വാങ്ങിയ പൊതിയില്‍ പാമ്പിന്‍റെ തോല്‍. രണ്ടാഴ്ചക്കിടെ തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളാണിത്. ഇതുപോലെ എത്രയോ സംഭവങ്ങള്‍ നാട്ടില്‍ അങ്ങിങ്ങായി നടക്കുന്നു. അതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ലെന്ന് മാത്രം. ഷവര്‍മ കഴിച്ച് ഒരു കുട്ടി മരിച്ചതോടെ ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും സടകുടഞ്ഞ് ഉണര്‍ന്നു. ഇതുവരെ ഇല്ലാതിരുന്ന ഊര്‍ജത്തോടെ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന.

Advertising
Advertising

ഈ പ്രഹസനമല്ല വേണ്ടത്. പരിശോധന വേണം. അതാത് സമയത്ത് നടത്തണമെന്ന് ഉപഭോക്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. തട്ടുകടകളില്‍ ഉപയോഗിക്കുന്ന എണ്ണയും തേയിലപ്പൊടിയും അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പരിശോധന നടത്തുന്നതിനോട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് ഉടമകള്‍ക്കും അനുകൂല സമീപനമാണ്.

എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ല പരിശോധനയുമായി ഇറങ്ങേണ്ടത്. എല്ലാം നിയന്ത്രിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഒന്നിലേറെ വകുപ്പും അത്രത്തോളം ഉദ്യോഗസ്ഥരും നാട്ടിലുണ്ട്. ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അവര്‍ക്കാകണം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News