'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസ്; രണ്ട് ദിവസത്തെ പരിപാടികൾക്കായി 3.30 കോടി രൂപ അനുവദിച്ചു

വിദേശ പ്രതിനിധികളെ എത്തിക്കുന്നതിനുള്ള യാത്രാച്ചെലവിനായി മാത്രം 1.33 കോടി അനുവദിച്ചിട്ടുണ്ട്

Update: 2026-02-15 07:04 GMT

തിരുവനന്തപുരം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് ആലോചിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിൻ്റെ രണ്ടുദിവസത്തെ പരിപാടിക്കായി 3.30 കോടി രൂപ അനുവദിച്ചു.

ഇന്ന് വൈകിട്ടാണ് പരിപാടിയുടെ തുടക്കം. 120 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 2031-ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കുവേണ്ടിയുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതാണ് കോൺഫറൻസിൻ്റെ ലക്ഷ്യമായി പറയുന്നത്. പരിപാടി വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇത്തവണത്തെ ബജറ്റിൽ നിന്നാണ് പരിപാടിക്ക് തുക അനുവദിച്ചത്.

Advertising
Advertising

വിദേശ പ്രതിനിധികളെ എത്തിക്കുന്നതിനുള്ള യാത്രാച്ചെലവിനായി മാത്രം 1.33 കോടി അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് 70 ലക്ഷം രൂപ. വേദി, ചാർജുകൾ, ഭക്ഷണം എന്നിവയ്ക്കായി 45,10000 രൂപ. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കിറ്റുകൾ നൽകുന്നതിനായി 8.45 ലക്ഷം, അതിഥികളുടെ താമസ സൗകര്യത്തിനായി 13.52 ലക്ഷം, സമാപന സമ്മേളനത്തിന് 30 ലക്ഷം, മറ്റു ചെലവുകൾക്കായി 30 ലക്ഷം രൂപ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News