ബോംബ് നിർമാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

Update: 2023-03-15 15:52 GMT

കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതിയായ വീട്ടുടമ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ അയിച്ചോത്ത് സ്വദേശി മുക്കോലപറമ്പത്ത് കെ.കെ സന്തോഷിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്. ബോംബ് നിർമിക്കാൻ ഉപയോ​ഗിച്ച വെടിമരുന്ന് അടക്കമുള്ള സാധനങ്ങൾ പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.

സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്. ബോംബ് നിർമിക്കുന്നതിനിടെ വൈകീട്ട് ആറ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. സന്തോഷിന്റെ ഭാര്യ ബിജെപി അനുഭാവിയാണ്.

Advertising
Advertising

നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് നടന്നുവരവെയാണ് ഇപ്പോൾ വീണ്ടും വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായതും പരിക്കേറ്റതും.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News