'മാധ്യമപ്രവർത്തകക്കെതിരായ കേസ് മോദിക്ക് പഠിക്കുന്ന രീതി'; കെ.മുരളീധരൻ

മുഖ്യമന്ത്രി അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ എന്നും മുരളീധരൻ ചോദിച്ചു.

Update: 2023-06-11 05:35 GMT
Advertising

കോഴിക്കോട്: മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന കേസിൽ മാധ്യമപ്രവർത്തകയെ പ്രതി ചേർത്തത് മോദിയ്ക്ക് പഠിക്കുന്ന രീതിയെന്ന് കെ.കെ.മുരളീധരൻ. മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ദൂരവ്യാപാക പ്രത്യാഘാതം ഉണ്ടാകും. എസ്.എഫ്.ഐ, സി.പിഎമ്മിന്റെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നു. മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

താരിഖ് അൻവർ വരുന്നത് പ്രശ്ന പരിഹാരത്തിനല്ലെന്നും തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് മുൻ കൈയ്യെടുക്കണമെന്നും പറഞ്ഞ മുരളീധരൻ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണെന്നും കെ.കരുണാകരനെതിരെ നേരത്തെ ഇങ്ങനെയുണ്ടായിരുന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും കൂട്ടിച്ചേർത്തു.

'യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കട്ടെ, ആരു ജയിച്ചാലും അംഗീകരിക്കണം. കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം , ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണ്'-കെ.കെ.മുരളീധരൻ

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News