'കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഇറങ്ങുംമുമ്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് പുറത്തുവിടാൻ മനസില്ല' ; എം.വി ഗോവിന്ദൻ

സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും എന്തിന് കണ്ടുവെന്നും കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത് ആരെന്നും ഗോവിന്ദൻ

Update: 2026-02-03 07:24 GMT

തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ടിന്‍റെ വിശദാംശങ്ങൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്‍റെ വെല്ലുവിളി തള്ളി സിപിഎം. കണക്ക് ഇപ്പോൾ പുറത്തുവിടാൻ മനസില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നാളെ പ്രകാശനം ചെയ്യും.

പയ്യന്നൂരെ രക്തസാക്ഷി ധനരാജിൻ്റെ കുടുംബ സഹായ ഫണ്ടിൽ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതുസമൂഹത്തിന് മുന്നിൽ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോൾ നിലപാട് തിരുത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ വെല്ലുവിളി വന്നത്.

Advertising
Advertising

എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുടെ ആവശ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സി പി എം തീരുമാനം. മാത്രമല്ല അനാവശ്യങ്ങൾ ഉണ്ടെന്ന് തോന്നിയാൽ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും പാർട്ടി നേതൃത്വം ഉന്നയിക്കുന്നുണ്ട്.

വിവാദങ്ങൾക്ക് തിരികൊളുത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ നാളെ പുറത്തിറങാൻ പോകുന്നത്. നേതൃത്വത്തെ അണികൾ തിരുത്തുമെന്ന പുസ്തകം ജോസഫ് സി.മാത്യു വി.എസ് അനിൽകുമാറിന് നൽകിയാണ് പ്രകാശനം നിർവഹിക്കുക.

Full View

 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News