ഇടുക്കി കല്ലാർ ഡാം തുറന്നു; രണ്ട് ഷട്ടർ പത്തു സെന്റീമീറ്റർ ഉയർത്തി

പ്രദേശത്തുള്ളവർക്ക് ‍ ജാഗ്രത ‍ നിര്‍ദ്ദേശംനൽകി. അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു.

Update: 2023-10-25 02:51 GMT

ഇടുക്കി: കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടര്‍ പത്തു സെന്‍റീമീറ്റർ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കും. നിലവിൽ 823.7 മീറ്ററാണ് ജലനിരപ്പ്. 824.48 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

പ്രദേശത്തുള്ളവർക്ക് ‍ ജാഗ്രത ‍ നിര്‍ദ്ദേശം നൽകി. അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് ചേറ്റുകുഴി-കമ്പം മേട്ട് റോഡിലും ചേറ്റുകുഴി കൂട്ടാര്‍ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

അതിനിടെ ഏലപ്പാറ കൊച്ചുകരിന്തിരിയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിനാണ് മരിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News