‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം നിർദേശിക്കേണ്ട അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു
Update: 2026-10-07 10:58 GMT
തിരുവനന്തപുരം: കേരളത്തിൽ എയിംസ് വരുമെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ എയിംസ് വരുമെന്നത് താൻ നൽകിയ വാക്കാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസിന് മുൻഗണനയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം നിർദേശിക്കേണ്ട അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.