'പുറത്തു പറഞ്ഞാൽ കൊന്ന്കളയും'; പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

തന്റെ അനുജത്തിയോടാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് അമ്മ മീഡിയവണ്ണിനോട്

Update: 2022-09-21 12:18 GMT
Editor : afsal137 | By : Web Desk

പത്തനംതിട്ട: തിരുവല്ലയിൽ പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. പുറമറ്റം സ്വദേശിയായ വിദ്യാർഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്റെ അനുജത്തിയോടാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് അമ്മ മീഡിയവണ്ണിനോട് പറഞ്ഞു. ശാരീരകവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയിൽ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാർഥിയെയും ആരോപണ വിധേയരായ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയർമാൻ വ്യക്തമാക്കി. 15 വയസ്സുള്ള സീനിയർ വിദ്യാർഥികൾ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്.

Advertising
Advertising

ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ കുറിച്ചൊന്നും തന്നോട് ചോദിക്കരുതെന്നായിരുന്നു കുട്ടിയുടെ മറുപടി. വീട്ടിലെത്തിയ കുട്ടി ശാരീരികമായും മാനസികവുമായ അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നു. ഇനി സ്‌കൂളിലേക്ക് പോകുന്നില്ലെന്നും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ തിരികെ സ്‌കൂളിലെത്തിക്കാൻ മാതാവ് തയ്യാറായില്ല. പകരം തിരുവല്ലയിലുള്ള മാതാവിന്റെ സഹോദരിയുടെ വീട്ടിൽ കുട്ടിയെ താമസപ്പിക്കുകയായിരുന്നു. മാനസിക നില മെച്ചപ്പെടുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോളാണ് കുട്ടി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാതൃസഹോദരിയോട് പറയുന്നത്. നാളെ മുഖ്യമന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ കുട്ടിയുടെ മാതാപിതാക്കൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ വിശദീകരണം നൽകാൻ സ്‌കൂൾ അധികൃതർ തയ്യാറായിട്ടില്ല.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News