ഐ.എഫ്.എഫ്.കെ 2022; ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തുന്നത് 39 സിനിമകൾ

മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകരിലേക്കെത്തും

Update: 2022-03-22 01:42 GMT
Editor : afsal137 | By : Web Desk
Advertising

രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തുന്നത് 39 സിനിമകൾ. ഓപ്പിയം വാർ, ഹവാ മറിയം ആയിഷ ഉൾപ്പടെ ആകെ 71 ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിനെത്തുന്നത് .

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്റ കരീമിയുടെ ഹവ മറിയം, ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പറിന്റേയും ആദ്യപ്രദർശനം മേളയുടെ അഞ്ചാം ദിനമായ ഇന്നുണ്ടാകും. യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗർഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയതാണ് ഹവ മറിയം, ആയിഷ.

റൊമേനിയൻ ചിത്രം ഇന്ററിഗിൽഡ്,ലൈല ബൗസിദിന്റെ എ ടൈൽ ഓഫ് ലൗ ആൻഡ് ഡിസൈർ ,ഫ്രഞ്ച് ചിത്രം വുമൺ ഡു ക്രൈ,സ്‌പെയിനിൽ നിന്നുള്ള പാരലൽ മദേഴ്‌സ് തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 39 സിനികളാണ് ചൊവ്വാഴ്ച പ്രദർശിപ്പിക്കുന്നത്.അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന സെർഗേയ് പരയനോവ് ചിത്രം ദി കളർ ഓഫ് പൊമേഗ്രനേറ്റ്‌സ്, അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിലെ നോർത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. ഡ്രൈവ് മൈ കാർ ,ബ്രൈറ്റൻ ഫോർത്ത് ,പിൽഗ്രിംസ് എന്നിവ ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്. മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകരിലേക്കെത്തും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News