പാലക്കാട്ട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

ഡാറ്റ സെൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്

Update: 2026-02-24 06:15 GMT

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക്  നേരെ കാമ്പസിനുള്ളിൽ അജ്ഞാതന്‍റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയായിരുന്നു തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കാമ്പസിലെ സിസിടിവിദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഐഐടി അഡ്വൈസർ കെ.എം ഉണ്ണി പറഞ്ഞു. തലയോടിന് ചെറിയ പരിക്കുണ്ട്. വിദ്യാർഥി നടന്ന് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. കാമ്പസിന് പുറത്തുനിന്നും ആളുകൾ എത്തി ആക്രമണം നടത്താൻ സാധ്യതയില്ല. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News