കേരളത്തിൽ 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 59 പേരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്

Update: 2022-01-05 15:58 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തൃശൂർ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസർഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂർ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നും, എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഖാനയിൽ നിന്നും, ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും, ഒരാൾ സ്പെയിനിൽ നിന്നും, പാലക്കാട് 2 പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും, കോഴിക്കോട് ഒരാൾ വീതം യുഎയിൽ നിന്നും, യുകെയിൽ നിന്നും, കാസർഗോഡ് 2 പേർ യുഎഇയിൽ നിന്നും, തിരുവനന്തപുരത്ത് ഒരാൾ യുഎഇയിൽ നിന്നും, പത്തനംതിട്ട ഒരാൾ ഖത്തറിൽ നിന്നും, കോട്ടയത്ത് ഒരാൾ ഖത്തറിൽ നിന്നും, ഇടുക്കിയിൽ ഒരാൾ ഖത്തറിൽ നിന്നും, കണ്ണൂരിൽ ഒരാൾ യുഎഇയിൽ നിന്നും, വയനാട് ഒരാൾ യുഎസ്എയിൽ നിന്നും വന്നതാണ്. തമിഴ്നാട് സ്വദേശി ഖത്തറിൽ നിന്നും, കോയമ്പത്തൂർ സ്വദേശി യുകെയിൽ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 59 പേരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News