കേരളത്തിലും എസ്‌ഐആർ; രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക

നിലവിലെ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു

Update: 2025-09-13 08:15 GMT

തിരുവനന്തപുരം: കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കാനുള്ള നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ ഇക്കാര്യം അറിയിക്കാനാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീരുമാനം. നിലവിലെ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. സിപിഎമ്മിനും സമാനമായ ആശങ്കയാണ് ഉള്ളത്.

2002ലാണ് സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്നത്. ഈ പട്ടികയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ നടപടികൾ തുടങ്ങുന്നത്. ഇതോടെ 2025ലെ വോട്ടർ പട്ടികയിൽ ഉള്ള ലക്ഷക്കണക്കിന് വോട്ടർമാർ പുറത്താവും. ഇവർ 12 പൗരത്വ രേഖകളിൽ ഒന്ന് സമർപ്പിച്ച് എന്യൂമറേഷൻ നടത്തണം. കേരളത്തിൽ കള്ളവോട്ട് ഉണ്ടെന്ന് വാദിക്കുുന്നുണ്ടെങ്കിലും കോൺഗ്രസ് എസ്‌ഐആറിനെ പിന്തുണയ്ക്കുന്നില്ല.

എസ്‌ഐആറിനോടുള്ള എതിർപ്പ് എതിർപ്പ് കമ്മീഷനെ കോൺഗ്രസ് അറിയിക്കും. വോട്ടർപട്ടിക പരിഷ്‌കരണത്തിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ ചായ്വ് കാണിക്കാത്തവരാണെന്ന് ഉറപ്പാക്കണം എന്നും കോൺഗ്രസ് ആവശ്യപ്പെടും.

സിപിഎമ്മും സിപിഐയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തോട് യോജിക്കുന്നില്ല. നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാട് സിപിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ വോട്ടർമാർ പുറത്താകുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News