രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം ഞായറാഴ്ച കാസർകോട്ട്

ഇതിന്റെ ഭാ​ഗമായി ശനിയാഴ്ച ട്രയൽ റൺ നടക്കും.

Update: 2023-09-19 18:37 GMT

കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്കാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര. കാസർകോട് നിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുക.

ഇതിന്റെ ഭാ​ഗമായി ശനിയാഴ്ച ട്രയൽ റൺ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്.

രാവിലെ ഏഴിന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചകഴിഞ്ഞ് മൂന്നോടെ തിരുവനന്തപുരത്തെത്തും. തിരിച്ച് രാത്രി 11.55ന് കാസർകോട് എത്തുന്ന രീതിയിലാണ് സമയവും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, ഉദ്ഘാടന ശേഷം എന്നാവും പൊതുജനങ്ങൾക്കായി യാത്ര ആരംഭിക്കുക എന്ന കാര്യം അധികൃതർ അറിയിച്ചിട്ടില്ല. ആറ് ദിവസത്തെ സർവീസ് കഴിഞ്ഞുള്ള ഒരു ദിവസം അറ്റകുറ്റപ്പണിക്കായി ട്രെയിൻ മംഗളൂരു റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകും എന്നാണ് സൂചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News