ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ കവർച്ച; കൂത്തുപറമ്പ് സ്വദേശി പിടിയിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

Update: 2022-07-08 11:15 GMT

കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സുഹറയെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗുഢാലോചന നടത്തിയത്. സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതും വിവരങ്ങൾ കൈമാറിയിരുന്നതും സുഹറയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

updating

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News