മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യം മീഡിയവണിന്‍റെ കൂടെയുണ്ടാകും: ഇ.ടി.മുഹമ്മദ് ബഷീർ എം.പി

ഭരണഘടന ഉറപ്പ് നൽകുന്ന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ഇവിടെ ലംഘിക്കുന്നത്

Update: 2022-03-02 06:47 GMT
Editor : Lissy P | By : Web Desk
Advertising

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യം മീഡിയവണിന്‍റെ കൂടെയുണ്ടാകും ഇ.ടി.മുഹമ്മദ് ബഷീർ എം.പി. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ സിംഗിൾ ബെഞ്ചിന്റെ വിധി അതുപോലെ ഡിവിഷൻ ബെഞ്ച് പകർത്തുന്നത് പതിവാണ്. ഇവിടെ നടന്നത് ഭരണഘടനയുടെ ലംഘനമാണ്. ആർട്ടിക്കിൾ 19 ഉറപ്പ് നൽകുന്ന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ഇവിടെ ലംഘിക്കുന്നത്. കോടതി എല്ലാതലങ്ങളിലും പോയി വിധി പ്രഖ്യാപിക്കുന്നതിന് പകരം കൈയിലുള്ളത് കൈമാറുകയാണ് ചെയ്തത്. ജനാധിപത്യത്തിന്റെ പ്രധാനഭാഗമാണ് കോടതി.  ജുഡീഷറിയുടെ പ്രവർത്തനങ്ങൾ പോലും സന്ദർഭങ്ങൾക്കനുസരിച്ച് ഉയരുന്നില്ല എന്നത് വസ്തുതയാണ്. ഈ വിധിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മീഡിയവണിന്‍റെ കൂടെയുണ്ട്. മീഡിയ വൺ ഏതറ്റം വരെ പോകുകയാണെങ്കിലും പിന്തുണക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

 സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്മെൻറ് അറിയിച്ചു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News