എറണാകുളത്ത് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന

മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്.

Update: 2026-02-13 04:04 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം വാരപ്പെട്ടി,പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ കടന്നു കയറിയെന്ന പരാതിയിലാണ് പരിശോധന. ചെയർമാനും ബോർഡ് അംഗങ്ങളും ക്ഷീര കർഷകർ അല്ലെന്നും വർഷം 500 ലിറ്റർ പാൽ സ്വന്തമായി അളക്കുന്ന കർഷകനെയേ ഭരണസമിതി അംഗമാകാൻ കഴിയൂ എന്നാണ് പരാതി. പുറത്ത് നിന്നും പാൽ കൊണ്ടുവന്ന് സംഘത്തിൽ സ്വന്തം പേരിൽ അളക്കുന്നു എന്നും പരാതിയിലുണ്ട്.

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സി.എന്‍ വത്സലൻ പിള്ളയുടെ വീട്ടിലാണ് പരിശോധന. മിൽമ ഡയറക്ടർ ബോർഡംഗം പി.എസ് നജീബിൻ്റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News