കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാന്‍ സിപിഎമ്മിന്റെ ഇടപെടൽ

സര്‍ക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട് . എ.കെ.ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.

Update: 2022-04-14 07:46 GMT

തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാന്‍ സിപിഎമ്മിന്റെ ഇടപെടൽ. സര്‍ക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട് . എ.കെ.ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. 

കെ.എസ്.ഇ.ബിയിലെ സമരം സര്‍ക്കാരിനേയും മുന്നണിയിയേയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് പ്രശ്നപരിഹാരത്തിന് സിപിഎമ്മും ഇടപെടുന്നത്. യൂണിയന്‍ നേതാക്കളുടെ സസ്പെന്‍ഷന്‍ റദ്ദാക്കി സ്ഥലം മാറ്റം ഉത്തരവ് പുറത്തിറക്കിയെങ്കിലും സമരം തുടരാനാണ് സി.ഐ.ടിയു തീരുമാനിച്ചത്. ഇതോടെ സിപിഎം നേതാക്കളായ എ.കെ ബാലനും എളമരം കരീമും വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചർച്ച നടത്തി. 

സമരം നീണ്ട് പോകാതെ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു. അത് പോലെ പ്രശ്നപരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് യൂണിയൻ നേതാക്കൾക്കും നിർദേശം നല്‍കി. എന്നാല്‍ പ്രശ്നപരിഹാര ഫോര്‍മുലയൊന്നും സിപിഎം നേതാക്കള്‍ മുന്നോട്ട് വച്ചിട്ടില്ല. സിപിഎം ഇടപെടലിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യുതമന്ത്രിയും കെഎസ്ഇബി ചെയര്‍മാനും യൂണിയന്‍ നേതാക്കളുമായി വീണ്ടും ചര്‍ച നടത്തിയേക്കും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News