വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം

അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

Update: 2022-06-11 01:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന് എതിരായി കൂടുതൽ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘം. അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി .

തിങ്കളാഴ്ച വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിശദമായ റിപ്പോട്ട് പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറും. വിജയ് ബാബുവിനെ അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ചെന്ന കേസിലും ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന്‍റെ ആവശ്യം കണക്കിലെടുത്താണു കേസുകള്‍ മാറ്റിയത്.

അതേസമയം വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അതുവരെ വിജയ് ബാബുവിന്‍റെ അറസ്റ്റും കോടതി തടഞ്ഞു. പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി മാറ്റിയത്. പീഡന കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബുവിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്. കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന‍് മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News