സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകി

Update: 2024-05-10 13:35 GMT
Advertising

എറണാകുളം: സംസ്ഥാനത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകി. മറ്റന്നാൾ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്.

വേനൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർേദശം. ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.

എറണാകുളം കൂത്താട്ടുകുളം മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശം ഉണ്ടായി. 24 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്. പത്ത് ട്രാൻസ്‌ഫോർമറുകളും 50 വൈദ്യുതി പോസ്റ്റുകളും തകർന്നു. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുണ്ടായത് .

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News