മമ്മൂട്ടി വയനാട്ടിൽ പോയതോടെ ലോകത്തിന് മുന്നിൽ ടൗൺഷിപ്പ് പദ്ധതി കൂടുതൽ ശ്രദ്ധ നേടി; സൈബർ ആക്രമണത്തെ തള്ളി മന്ത്രി പി.രാജീവ്

മമ്മൂട്ടിയെ പോലെ മഹാനായ നടൻ വയനാട്ടിൽ എത്തിയ മഹത്തായ മാതൃക ലോകത്തിന് മുന്നിൽ കാഴ്ചവെക്കാനായില്ലേയെന്നും മന്ത്രി

Update: 2026-03-08 05:47 GMT

കൊച്ചി: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെ തള്ളി മന്ത്രി പി.രാജീവ്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകമറിഞ്ഞു എന്നും പി.രാജീവ് പറഞ്ഞു.

മമ്മൂട്ടിയെ പോലെ മഹാനായ നടൻ വയനാട്ടിൽ എത്തിയ മഹത്തായ മാതൃക ലോകത്തിന് മുന്നിൽ കാഴ്ചവെക്കാനായില്ലേയെന്നും മമ്മൂട്ടി സന്ദർശിച്ചതിന് കേരളം നന്ദി അറിയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പെരുമ്പളം പാലത്തെക്കുറിച്ച് എന്തുമനോഹരമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ടൗൺഷിപ്പ് പദ്ധതി കൂടുതൽ ശ്രദ്ധ നേടിയെന്നും പി.രാജീവ് പറഞ്ഞു.

Advertising
Advertising

രാഹുൽ ​ഗാന്ധിയുടെ ​ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി.രാജീവ്. ഇരുണ്ടകാലം ആളുകൾക്ക് ഓർമയുണ്ട്. സർക്കാരിന്റെ വികസന വിസ്മയം കണ്ട് അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നത്. പ്രഖ്യാപനം സമദാനി മനഃപൂർവം തെറ്റിച്ചു പറഞ്ഞതാകാമെന്നും പി.രാജീവ് പറഞ്ഞു. 

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News