എം.എം മണി മത്സരത്തിനില്ല; ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകാൻ കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്

കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്

Update: 2026-03-08 03:28 GMT

ഇടുക്കി: ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. എം.എം മണി മത്സരത്തിനില്ലെന്ന് ഉറപ്പായതോടെയാണ് സീറ്റിനായുള്ള നീക്കങ്ങൾ സജീവമായത്. സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ് അരുൺ എന്നിവരെയാണ് നിലവിൽ മണ്ഡലത്തിൽ പരിഗണിക്കുന്നത്.

കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്. 2001 മുതൽക്ക് ഇങ്ങോട്ട് ഒരിക്കൽപോലും യുഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാൻ ആയിട്ടില്ല. എന്നിട്ടും ഇത്തവണ സീറ്റിനായി രംഗത്ത് ഉള്ളത് നിരവധിപേരാണ്. കെപിസിസി വക്താവ് സേനാപതി വേണു, കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ കെ.എസ്, എം എൻ ഗോപി ഇങ്ങനെ പോകുന്നു സീറ്റ് മോഹികളുടെ നിര.

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അണികളെ ബോധ്യപ്പെടുത്താനാണ് ജില്ലാ കമ്മിറ്റിയുടെ ശ്രമം. എം.എം മണിയുടെ ജനകീയത കെ.കെ ജയചന്ദ്രന് ഇല്ലെന്നാണ് പൊതു വികാരം. ജയചന്ദ്രന്റെ സ്ഥാനാർഥിത്വം ജില്ലയിലെ സിപിഎമ്മിനുള്ളിലും ചലനങ്ങൾ ഉണ്ടാക്കിയേക്കും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News