നിയമസഭാ തെരഞ്ഞെടുപ്പ്; സി.പി ജോണ്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകള്‍ സിഎംപി ആവശ്യപ്പെട്ടെങ്കിലും തിരുവനന്തപുരം സീറ്റ് നല്‍കാനുള്ള ധാരണയിലെത്തിയതായാണ് സൂചന

Update: 2026-03-08 11:25 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി ജോണ്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകള്‍ സിഎംപി ആവശ്യപ്പെട്ടെങ്കിലും തിരുവനന്തപുരം നല്‍കാനുള്ള ധാരണയിലെത്തിയതായാണ് സൂചന.

ഏറെ നേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടുനല്‍കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. വിജയിക്കുന്ന സീറ്റുകളിലൊന്ന് സിഎംപിക്ക് നല്‍കണമെന്ന് യുഡിഎഫിനകത്ത് സജീവ ചര്‍ച്ചകളുണ്ടായിരുന്നു. കൂടാതെ, സി.പി ജോണിനെ നിയമസഭയിലേക്കെത്തിക്കണമെന്ന് ഏറെ നാളായി യുഡിഎഫ് നേതാക്കള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം സീറ്റ് സി.പി ജോണിന് വിട്ടുനല്‍കാന്‍ തീരുമാനമായത്. വി.എസ് ശിവകുമാറായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തിരുവനന്തപുരത്ത് കളത്തിലിറങ്ങിയിരുന്നത്.

നേരത്തെ, കുന്ദമംഗലം സീറ്റ് കൂടി അനുവദിക്കണമെന്ന് സിഎംബി ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News