സംസ്ഥാനത്ത് കെട്ടിട നിർമാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്‍പത് മാസം

2022 നവംബറിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്

Update: 2023-09-24 01:42 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 9 മാസം. 2022 നവംബറിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്. 2021ൽ വിരമിച്ചതൊഴിലാളികൾക്ക് അടച്ചതുകയോ പെൻഷനോ ഇതുവരെയും ലഭിച്ചിട്ടില്ല എന്നും പരാതിയുണ്ട്.

ആകെയുള്ള 3,80,014 തൊഴിലാളികൾക്കുമായി 513 കോടി രൂപയാണ് പെൻഷൻ കുടിശ്ശിക നൽകാൻ ബാക്കിയുള്ളത്. മാസം 57 കോടി രൂപ വേണം പെൻഷൻ കൊടുത്തുതീർക്കാൻ. എന്നാൽ സെസ് കളക്ഷനിലൂടെ ലഭിക്കുന്ന 30 കോടി രൂപ മാത്രമാണ് ബോർഡിൻറെ പ്രധാന വരുമാനം. ഈ തുക പെൻഷൻ വിതരണത്തിന് തികയാത്തത് മൂലമാണ് കുടിശ്ശിക ഉണ്ടായതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബോർഡ് കടന്നു പോകുന്നത് എന്നും നിയമസഭാ രേഖ വ്യക്തമാക്കുന്നു.

രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്ന് തൊഴിലാളികൾ പറയുന്നു. സെസ് പിരിവ് തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏൽപ്പിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്നും അവർ പറയുന്നു. ഓണക്കാലത്തെങ്കിലും പെൻഷൻ തുക ലഭിക്കുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. പെൻഷൻ കൂടാതെ ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്കുള്ള ചികിത്സാ ധനസഹായവും പ്രസവാനുകൂല്യങ്ങളും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News