കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസ്: മതിയായ സൗകര്യമില്ലെന്ന് ആക്ഷേപം

പ്രതിഷേധമറിയിച്ച് സിഐടിയു യൂണിയൻ

Update: 2022-07-19 01:14 GMT

കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ നടപടികളുടെ ഭാഗമായി ആരംഭിച്ച ജില്ലാ ഓഫീസുകളിൽ മതിയായ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം. ഓഫീസുകളുടെ പ്രവർത്തനം തുടങ്ങിയെങ്കിലും വയറിങ് ജോലി പോലും പലയിടത്തും പൂർത്തിയായില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സിഐടിയു യൂണിയൻ അറിയിച്ചു.

സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമാണ് കെഎസ്ആർടിസിയുടെ 93 യൂണിറ്റ് ഓഫീസുകൾ ചുരുക്കി 15 ജില്ലാ ഓഫീസുകളാക്കി മാറ്റിയത്. ഇത് പ്രകാരം യൂണിറ്റുകളിൽ നിന്ന് ജീവനക്കാരെ പുനർ വിന്യസിച്ചു. തിങ്കളാഴ്ച ജില്ലാ ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് പക്ഷേ ഇരിക്കാൻ കസേര പോലും തികഞ്ഞിട്ടില്ല. മാറ്റം ലഭിച്ചവരിൽ ഭൂരിഭാഗവും വനിതകളായതിനാൽ ശുചി മുറിയുടെ അഭാവവും ജീവനക്കാരെ വലച്ചിരിക്കുകയാണ്.

Advertising
Advertising

വിവിധ യൂണിറ്റുകളിലായി പ്രവർത്തിച്ചിരുന്ന അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തെ ഒരു കുടക്കീഴിലാക്കിയാണ് ജില്ലാ ഓഫീസുകൾ തുടങ്ങിയത്. യൂണിറ്റുകളുടെയും മേഖലാ ഓഫീസുകളുടെയും പ്രവർത്തനം സർവീസ് ഓപ്പറേഷൻ മാത്രമാക്കി. അഡ്മിനിസ്‌ട്രേഷൻ, അക്കൗണ്ട്‌സ്, വിജിലൻസ്, കമ്പ്യൂട്ടിങ് തുടങ്ങിയവയെല്ലാം ജില്ലാ ഓഫീസുകളിലാണ്.


Full View


It is alleged that the district offices of KSRTC did not provide adequate facilities

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News