ന്യായീകരണ ക്യാപ്സൂളുകൾ ഡിലീറ്റ് ചെയ്ത് ഓടുകയാണ് സഖാക്കൾക്ക് നല്ലത്: ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ പദവിയിൽനിന്ന് നീക്കിയ നടപടിയിൽ കെ.പി.എ മജീദ്

മുഖ്യമന്ത്രി മുതൽ സൈബർ സഖാക്കൾ വരെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത് ന്യായീകരിക്കാൻ ഓവർ ടൈം പണിയെടുത്തുവെന്നും കെ.പി.എ മജീദ്

Update: 2022-08-01 18:41 GMT
Editor : afsal137 | By : Web Desk

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. ന്യായീകരണ ക്യാപ്സൂളുകൾ ഡിലീറ്റ് ചെയ്ത് ഓടുകയാണ് ഇനി സഖാക്കൾക്ക് നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിഷേധങ്ങൾക്കു മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഇപ്പോൾ യൂ ടേൺ അടിച്ചിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഐ.എ.എസ്സുകാരുടെ നിയമനങ്ങളിൽ സർക്കാരിന് പരിമിതിയുണ്ടെന്നായിരുന്നു ആദ്യത്തെ ക്യാപ്സൂൾ. ജില്ലാ കളക്ടർ എന്നത് ചെറിയ പദവിയെന്നായിരുന്നു മറ്റൊരു ക്യാപ്സൂൾ. പിന്നെ ന്യായീകരണ ക്യാപ്സൂളുകളുടെ പ്രവാഹമായിരുന്നു. മുഖ്യമന്ത്രി മുതൽ സൈബർ സഖാക്കൾ വരെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത് ന്യായീകരിക്കാൻ ഓവർ ടൈം പണിയെടുത്തു. പ്രതിഷേധങ്ങൾക്കു മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഇപ്പോൾ യൂ ടേൺ അടിച്ചിരിക്കുകയാണ് സർക്കാർ. ആലപ്പുഴ ജില്ലാ കളക്ടറെ ഒരു പരിമിതിയുമില്ലാതെ ഇപ്പോൾ ആ സ്ഥാനത്തുനിന്ന് മാറ്റി. ഇനിയെങ്കിലും ന്യായീകരണ ക്യാപ്സൂളുകൾ ഡിലീറ്റ് ചെയ്ത് ഓടുന്നതാണ് സഖാക്കൾക്ക് നല്ലത്. -കെ.പി.എ മജീദ്

Advertising
Advertising
Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News