'സിപിഎമ്മിനോട് അഭിപ്രായ വ്യത്യാസമില്ല, യുഡിഎഫ് സ്ഥാനാർഥിയാകാന്‍ പോകുന്നു എന്നത് വാസ്തവവിരുദ്ധം': കെ.സുരേഷ് കുറുപ്പ്

''1972 മുതൽ ഇന്നുവരെയും സിപിഎം അനുഭാവിയാണ്, പാർട്ടി എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്''

Update: 2025-07-31 05:32 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ പോകുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണെന്ന് സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ്. 

1972 മുതൽ ഇന്നുവരെയും സിപിഎം അനുഭാവിയാണ്. സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ല. പാർട്ടി രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയും ആണ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല. തെരഞ്ഞെടുപ്പുകളോ സ്ഥാനലബ്ധികളോ പ്രധാനം അല്ല.  സ്വന്തം രാഷ്ട്രീയമാണ് മുഖ്യം''- ഫേസ്ബുക്ക് പോസ്റ്റില്‍ സുരേഷ് കുറുപ്പ് വ്യക്തമാക്കി.  

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം.

ഞാൻ 1972 ൽ സിപിഐ (എം)ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എന്നിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ.

എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News