സർക്കാരിന് കീഴിലെ ഐടി പാർക്കുകളുടെ സിഇഒ ജോൺ എം തോമസ് രാജിവെച്ചു

ഐ.ടി.മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ്‌ പകരം ചുമതല

Update: 2022-09-14 16:21 GMT

തിരുവനന്തപുരം: സർക്കാരിന് കീഴിലെ ഐടി പാർക്കുകളുടെ സിഇഒ ജോൺ എം.തോമസ് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ്‌ വിശദീകരണം.ഐ.ടി.മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ്‌ പകരം ചുമതല.

Full View

രാജി സന്നദ്ധത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ജോൺ എം.തോമസ് നേരത്തേ തന്നെ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ മുഖ്യന്ത്രി ആദ്യഘട്ടത്തിൽ അനുകൂല പ്രതികരണം നൽകിയിരുന്നില്ല. പിന്നീട് കുടുംബത്തോടൊപ്പം യുഎസിൽ പോകണം എന്ന ആവശ്യമടക്കം തികച്ചും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജി സമർപ്പിക്കുകയായിരുന്നു. കേരളത്തിലെ ഐടി പാർക്കുകളിൽ പബ്ബുകൾ നൽകാനുള്ള തീരുമാനത്തിൽ ഇദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News