നെടുമങ്ങാട് 19കാരിയുടെ മരണം; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സന്ദീപ് മടങ്ങിപ്പോയശേഷം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നമിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്

Update: 2024-12-08 10:51 GMT

തിരുവനന്തപുരം: നെടുമങ്ങാട് 19കാരി ജീവനൊടുക്കി. വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്. നെടുമങ്ങാട് വഞ്ചുവം ഐടിഐയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നമിതയുമായി വിവാഹമുറപ്പിച്ച സന്ദീപ് രാവിലെ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു.

സന്ദീപ് മടങ്ങിപ്പോയശേഷം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നമിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News