റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു; ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് വിവരം

മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു

Update: 2025-04-24 03:33 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു.ഇന്നുതന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു.

മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു.

യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പൊലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. 

Advertising
Advertising

ആർമി കരാർ കാലാവധി പൂർത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതിന്റെ ആശങ്ക കുടുംബം മീഡിയാവണുമായി പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ജെയിനിനെ നാട്ടിലെത്തിച്ചെന്ന ആശ്വാസമായ വാര്‍ത്ത കുടുംബത്തിന് ലഭിച്ചത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News