Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിം കോടതിയുടെ ഗൗരവമായ ഇടപെടൽ ആശ്വാസകരമെന്ന് ജമഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ. അന്തിമ വിധിയിൽ പ്രതീക്ഷ നൽകുന്നതാണ് ഇടക്കാല വിധി. ആശങ്കയുള്ള വിഷയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം തുടരണമെന്നും പി.മുജീബ് റഹ്മാൻ പറഞ്ഞു.
ഈ വിധി ഒരു സമുദായത്തെ സംബന്ധിച്ച് അന്തിമമായ വിധി അല്ലെന്നും വിധി അനുകൂലമാകുന്നത് വരെ ജനാധിപത്യപരവും നിയമാനുസൃതവുമായ ഇടപെടലുകൾ എല്ലാ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിൽ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ് ഇതെന്നും മുജീബുറഹ്മാൻ പറഞ്ഞു.
നിയമ ഭേദഗതികളിലെ വിവാദ വകുപ്പുകള്‍ക്ക് സുപ്രിം കോടതി സ്റ്റേ നൽകിയിരുന്നു. തർക്കം തീരുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവ്. കളക്ടർക്ക് സർവ്വാധികാരം ഉണ്ടാകില്ല, മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ ബോർഡില്‍ ഉണ്ടാകരുത്, അഞ്ചുവർഷം വിശ്വാസിയാകണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് മുസ്ലീം സംഘടനകള്‍