കുടുംബം ഏറ്റെടുത്തില്ല; ജയകുമാറിന്റെ മൃതദേഹം സുഹൃത്തുക്കൾ സംസ്‌കരിച്ചു

മൃതദേഹം സംസ്‌കരിക്കാൻ അനുമതി തേടി ജയകുമാറിന്റെ വനിതാ സുഹൃത്ത് മണിക്കൂറുകളോളമാണ് ആലുവ പൊലീസ് സ്റ്റേഷനുമുന്നിൽ കാത്തിരുന്നത്

Update: 2023-05-26 15:03 GMT

ജയകുമാർ

Advertising

കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രവാസിയായ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഒരാഴ്ച മുൻപ് ദുബൈയിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും കുടുംബം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. മൃതദേഹം സംസ്‌കരിക്കാൻ അനുമതി തേടി ജയകുമാറിന്റെ വനിതാ സുഹൃത്ത് മണിക്കൂറുകളോളമാണ് ആലുവ പൊലീസ് സ്റ്റേഷനുമുന്നിൽ കാത്തിരുന്നത്. ഏറ്റുമാനൂർ പൊലീസാണ് ഒടുവിൽ സംസ്‌കാരത്തിന് അനുമതി നൽകിയത്.

ഏഴ് ദിവസം മുൻപ് ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയകുമാറിന്റെ മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലെത്തിച്ചത്. എന്നാൽ കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ഭാര്യയും വീട്ടുകാരും തയ്യാറായില്ല.

പുലർച്ചെ മൂന്ന് മണിക്ക് നെടുന്പാശ്ശേരിയിലെത്തിച്ച മൃതദേഹം വനിതാ സുഹൃത്താണ് ഏറ്റുവാങ്ങിയത്. സംസ്‌കാരിത്തിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി മണിക്കൂറുകളോളം വനിതാ സുഹൃത്ത് മൃതദേഹവുമായി ആലുവ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു

ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും എൻ.ഒ.സി ലഭിക്കാതെ വന്നതോടെയാണ് മൃതദേഹവുമായി ഏറ്റുമാനൂരിലേക്ക് സുഹൃത്ത് പുറപ്പെട്ടത്. തുടർന്ന് ജയകുമാറിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ സംസ്‌കാരത്തിനുള്ള അനുമതി ഏറ്റുമാനുർ പൊലീസ് നൽകി. ജയകുമാർ നാല് വർഷമായി കുടുംബവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും അതിനാലാണ് മൃതദേഹം ഏറ്റെടുക്കാതിരുന്നതെന്നും കുടുംബം പ്രതികരിച്ചു. ഏറ്റുമാനൂരിൽ നിന്നും വൈകീട്ടോടെ എറണാകുളത്തെത്തിച്ച മൃതദേഹം ആലുവയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News