ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിരീക്ഷണം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന് സണ്ണി ജോസഫ്

ഹൈക്കോടതി കൃത്യമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു

Update: 2025-12-19 11:52 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിരീക്ഷണം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഉന്നതന്മാരെ പ്രതി ചേർക്കാനോ, ചോദ്യം ചെയ്യാൻ എസ്ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്വേഷണം മന്ദ​ഗതിയിലാണ്. ഹൈക്കോടതി കൃത്യമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടി. കോടതിമാത്രമാണ് ആശ്യാസം. സർക്കാരിൻ്റെ കള്ളക്കളി മറനീക്കി പുറത്ത് വരുന്നു. പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് തത്കാലത്തേക്കുള്ള ആശ്വാസ നടപടി. ഉന്നതരെ സർക്കാർ കവചമൊരുക്കി സംരക്ഷിക്കുന്നു. കൂടുതൽ പ്രതികളുണ്ടെന്ന് കോടതി തന്നെ പറഞ്ഞു.

പ്രതികളെ പാർട്ടി കവചമൊരുക്കി സംരക്ഷിക്കുകയാണ്. ഇഡി അന്വേഷിക്കണം എന്ന ഹൈക്കോടതി നിരീക്ഷണം ​ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News