കളമശ്ശേരിയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു

Update: 2026-02-03 06:01 GMT

കൊച്ചി: എറണാകുളം കളമശേരിയിൽ ബൈക്ക് അപകടം. മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ ആര്യമ്പാവ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മണ്ണാർക്കാട് മൈലാപാടം സ്വദേശികളായ ഫൈസൽ, ഷബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News