ശബരിമല സ്വർണക്കൊള്ള; സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് വി.ഡി സതീശൻ
എസ്ഐടിയിൽ അവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമർദം ചെലുത്തി എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. ആ ആരോപണത്തിന് ഹൈക്കോടതി അത് അടിവരയിട്ടു. എസ്ഐടിയിൽ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. പക്ഷെ അവർക്കുമേലെ അനാവശ്യമായ സമ്മർദ്ദം ചെലത്തുകയാണ്. പെട്ടെന്ന് അന്വേഷണം മന്ദഗതിയിലായി.
കേസ് ഇഡി അന്വേഷിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കല്ലേ എന്നേയുള്ളു. ഇതിനകത്ത് ഇൻ്റർനാഷണൽ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പിൽ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎം ഓഫീസ് നീക്കം. അന്നത്തെ ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. 2024 നടന്നത് കവർച്ചാ ശ്രമമാണെന്നും വിഡി സതീശൻ പറഞ്ഞു.