ജെസ്‌ന തിരോധാനക്കേസ്; ഹരജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സി.ബി.​ഐ

സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ പിതാവ് ഹരജി നൽകിയിരുന്നു

Update: 2024-03-26 08:51 GMT

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ പിതാവിന്റെ ഹരജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സി.ബി.​ഐ. അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കൂടുതൽ സമയം ചോദിച്ചത്. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.

തിരുവനന്തപുരം സി.ജെ.എം കോടതിയാണ്  ഹരജി പരിഗണിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെയാണ് പിതാവ് ഹരജി നൽകിയത്. ഹരജി നേരത്തെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സി.ബി.ഐയുടെ വാദം. 



Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News