ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ
നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ് ജോസഫ് ഗ്രിഗോറിയോസ്
Update: 2024-12-08 08:51 GMT
കൊച്ചി: യാക്കോബായ സഭയ്ക്ക് പുതിയ തലവൻ. ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അടുത്ത അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ് ജോസഫ് ഗ്രിഗോറിയോസ്.
മലേക്കുരിശ് ദയറായില്‍ പാത്രിയര്‍ക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. സ്ഥാനാരോഹണം പിന്നീട്. തീയതി സംബന്ധിച്ച് ഇന്ന് വൈകീട്ട് നടക്കുന്ന സിനഡിൽ തീരുമാനമായേക്കും.