യഥാർഥ മാസ്‍ലീഡർമാർ ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിലല്ല, സംസ്ഥാനങ്ങളിലാണുള്ളത്: രാജ്‍ദീപ് സര്‍ദേശായി

'ഒരു നിയോജക മണ്ഡലത്തെ സുദീർഘമായ 53 കൊല്ലം തുടർച്ചയായി പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ അവിടെയുള്ള വോട്ടറുമായി തീർച്ചയായും സവിശേഷമായൊരു ബന്ധമുണ്ടാവണം'

Update: 2023-07-18 14:40 GMT

Oommen Chandy, Rajdeep Sardesai

ഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ച് മാധ്യമപ്രവർത്തകൻ രാജ്‍ദീപ് സർദേശായി. യഥാർഥ മാസ്‍ ലീഡർമാർ ഡൽഹിയിലെ ഹൈപ്രൊഫൈൽ അധികാരത്തിന്റെ ഇടനാഴികളിലല്ല ഉള്ളതെന്നും അവർ ഉമ്മൻചാണ്ടിയെപ്പോലെ സംസ്ഥാനങ്ങളിൽ ജനക്കൂട്ടങ്ങൾക്ക് നടുവിലാണുള്ളതെന്നും രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു.

"ഇന്ത്യയിൽ യഥാർഥ ജനനായകരുള്ളത് ഡൽഹിയിലെ അധികാര ഇടനാഴികളിലല്ല. അവരേറെയും സംസ്ഥാനങ്ങളിലാണുള്ളത്. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവരിലൊരാളായിരുന്നു. ഒരു നിയോജക മണ്ഡലത്തെ സുദീർഘമായ 53 കൊല്ലം തുടർച്ചയായി നിങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ അവിടെയുള്ള വോട്ടറുമായി തീർച്ചയായും സവിശേഷമായൊരു ബന്ധം നിങ്ങൾക്കുണ്ടാവണം. ആർക്കും എപ്പോഴും സമീപിക്കാവുന്ന, എപ്പോഴും പൊതുജനസേവനത്തിനായി പ്രതിജ്ഞാബദ്ധനായ ഉമ്മൻചാണ്ടിയെ​പ്പോലെ താഴേത്തട്ടിൽനിന്ന് ഉയർന്നുവരുന്ന നേതാക്കന്മാരിൽനിന്ന് വളർന്നുവരുന്ന രാഷ്ട്രീയക്കാർക്ക് പാഠങ്ങൾ പഠിക്കാവുന്നതാണ്"- രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.

Advertising
Advertising


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News