ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു; രാജ്യസ്‌നേഹം പ്രസംഗിച്ചവര്‍ രാജ്യദ്രോഹത്തിന് ജയിലില്‍ കിടക്കേണ്ട ഗതിയിലെന്ന് മുരളീധരന്‍

ശരിയായി അന്വേഷിച്ചാല്‍ മോദിയില്‍ വരെയെത്തുമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു

Update: 2021-06-06 13:03 GMT

കുഴപ്പണക്കേസില്‍ ബി.ജെ.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍ എം.പി. ആരോപണവിധേയനായ വ്യക്തി എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെയും ഉപയോഗിച്ച് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്തുമെന്നും ഇന്നലെ മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുരളിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് മുരളീധരന്റെ പുതിയ പ്രസ്താവന.

Advertising
Advertising


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു.ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത്‌ അന്വേഷിച്ച് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടായില്ലാ വെടിയിൽ ഭയക്കുന്നവനല്ല ഞാൻ.

ഒരു സ്ഥാനാർഥി സ്വന്തം നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകർക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാർത്ഥിക്ക് ലഭിക്കില്ല.

ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്.

കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാൻ ഉള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലിൽ പോകേണ്ട ഗതികേടിലാണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News