കെ. സുധാകരൻ ഡയറി ഉയർത്തി കാണിച്ചത് തെറ്റെന്ന് ഉമ്മൻ ചാണ്ടി

ചർച്ചയിൽ പ്രാഥമികമായി വന്ന പേരുകൾ താൻ പറഞ്ഞിട്ടുണ്ട്

Update: 2021-08-30 07:27 GMT

ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക താൻ നൽകിയെന്ന തരത്തിൽ കെ. സുധാകരൻ ഡയറി ഉയർത്തി കാണിച്ചത് തെറ്റെന്ന് ഉമ്മൻ ചാണ്ടി. ചർച്ചയിൽ പ്രാഥമികമായി വന്ന പേരുകൾ താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ലിസ്റ്റായി കൊടുത്തിട്ടില്ല. മുൻകാലങ്ങളിൽ തീരുമാനം എടുക്കുമ്പോൾ എല്ലാവർക്കും സ്വീകാര്യമാകാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ചര്‍ച്ച നടത്തി എന്നു സ്ഥാപിക്കാന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചിലര്‍ക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം അതു തെറ്റായ നടപടിയാണ്.

Advertising
Advertising

പിന്നീടു കാണാം എന്നു പറഞ്ഞാണ് ചര്‍ച്ച പിരിഞ്ഞത്. അതിനു ശേഷം ചര്‍ച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ ഡയറി ഉയർത്തിക്കാട്ടിയത് ശരിയായില്ലെന്ന് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസ്സനും പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഡയറി കാണിച്ച് വിശദീകരിക്കുന്നത് ശരിയല്ലെന്നും ഹസ്സന്‍ പറഞ്ഞു.കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പ്രായമായവരുടെ നിർദേശവും അംഗീകരിച്ചാണ് ഡി.സി.സി അധ്യക്ഷ പട്ടിക തയ്യാറാക്കിയത്. ഉമ്മൻചാണ്ടിയുടെ പരാമർശം സുധാകരനെ വേദനിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News