കെ റെയിൽ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ നടപടി

മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആർ ക്യാമ്പിലേക്ക് മാറ്റി

Update: 2022-04-24 01:43 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ നടപടി. മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആർ ക്യാമ്പിലേക്ക് മാറ്റി. കോൺഗ്രസ്‌ പ്രവർത്തകനായ ജോയിയെ ഷബീർ മുഖത്തടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു.

പ്രാഥമിക അന്വേഷണത്തിൽ സിപിഒ ഷബീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ വി ഗോപിനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. ഷബീറിനെ പുളിങ്കുടി എ ആർ ക്യാമ്പിലേക്ക് മാറ്റിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് കോൺഗ്രസ് പ്രവർത്തകൻ ജോയിയെ ഷബീർ മുഖത്തടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. നടപടി ഉടനുണ്ടാകാൻ ഇതും കാരണമായി.

Advertising
Advertising

നേരത്തെയും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഷബീർ. അസിസ്റ്റന്‍റ് കമ്മീഷണരുടെ യൂണിഫോമിൽ കടന്നുപിടിച്ച് മോശമായ പെരുമാറിയതുൾപ്പെടെ ഷബീറിന് ഇതുവരെ അഞ്ച് സസ്പെൻഷനും ലഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News