കണ്ണൂരിൽ വീണ്ടും കടന്നപ്പള്ളി രാമചന്ദ്രൻ?; മണ്ഡലം നിലനിർത്താൻ അനിവാര്യമെന്ന് എൽഡിഎഫ് വിലയിരുത്തൽ

തുടർച്ചയായ മൂന്നാം തവണയാണ് കടന്നപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കുന്നത്

Update: 2026-02-13 04:05 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കാൻ എൽഡിഎഫ് ആലോചന. തുടർച്ചയായ  മൂന്നാം തവണയാണ്  കടന്നപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കുന്നത്. മണ്ഡലം നിലനിർത്താൻ 82കാരനായ കടന്നപ്പള്ളി അനിവാര്യൻ ആണെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.  

സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഏറ്റവും വിശ്വസ്തനായ ഘടക കക്ഷി നേതാക്കളിലൊരാളാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. ഇത് തന്നെയാണ് അദ്ദേഹത്തെ കണ്ണൂരില്‍ വീണ്ടം മത്സരിപ്പിക്കാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതിന് പുറമെ കണ്ണൂര്‍ മണ്ഡലത്തിലും സംസ്ഥാനത്തുടനീളം കടന്നപ്പള്ളിക്ക് പ്രായഭേദമന്യേ സ്വാധീനമുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

Advertising
Advertising

നിലവില്‍ കടന്നപ്പള്ളി തിരുവനന്തപുരത്ത് ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ മാറിയാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരിലെത്തുമെന്നും വീണ്ടും പരിപാടികളില്‍ സജീവമാകുമെന്നും നേതാക്കള്‍ പറയുന്നു. വികസന മുന്നേറ്റ ജാഥയിലും കടന്നപ്പള്ളി പങ്കെടുക്കുമെന്നും നേതാക്കള്‍ പറയുന്നു.  1980ലാണ് കടന്നപ്പള്ളി എല്‍ഡിഎഫിലേക്ക് എത്തുന്നത്. 

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ കേരള ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. ആറ്റിങ്ങലിൽ നിന്ന് ആരംഭിക്കുന്ന ജാഥ വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളിൽ പര്യടനം നടത്തി അരുവിക്കര മണ്ഡലത്തിൽ സമാപിക്കും. നാളെ കാട്ടാക്കടയിൽ നിന്ന് ആരംഭിച്ച് പാറശാല , നെയ്യാറ്റിൻകര, മണ്ഡലങ്ങളിൽ പര്യടനം നടത്തി കോവളത്ത് സമാപിക്കും. 15ന് തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ജാഥ സമാപിക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News