നാര്‍ക്കോട്ടിക് ജിഹാദ്; പ്രസ്താവന നടത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് കല്‍ദായ സഭ

കത്തോലിക്ക സഭയുടെ ആശങ്കകള്‍ അവരുടെ സാഹചര്യത്തില്‍ നിന്നായിരിക്കുമെന്നും ബിഷപ്പ് മാർ അപ്രേം

Update: 2021-09-11 11:08 GMT
Advertising

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ കൽദായ സുറിയാനി സഭ. ഇത്തരം പ്രസ്താവനകൾ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിഷപ്പ് മാർ അപ്രേം വ്യക്തമാക്കി.

കത്തോലിക്ക സഭയുടെ ആശങ്കകള്‍ അവരുടെ സാഹചര്യത്തില്‍ നിന്നായിരിക്കും. കൽദായ സഭയ്ക്ക് അത്തരം അനുഭവങ്ങൾ ഇല്ല. കേരളത്തിലെ ജനങ്ങൾക്ക് ധാരണയുള്ളതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ കുഴപ്പങ്ങൾ ഉണ്ടാക്കില്ലെന്നും ബിഷപ്പ് മാർ അപ്രേം പറഞ്ഞു. 

അതേസമയം, പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് പാലാ ബിഷപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീപിക പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചാണ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി ബിഷപ്പ് നല്‍കുന്നത്. കൂടാതെ 'അപ്രിയസത്യങ്ങള്‍ ആരും പറയുന്നരുതെന്നോ' എന്ന തലക്കെട്ടില്‍ ദീപിക എഡിറ്റോറിയലും എഴുതിയിട്ടുണ്ട്. 

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലിയാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ നടക്കുന്നത്. ബിഷപ്പ് ഉന്നയിച്ച ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും ബിഷപ്പിനുനേരെ പ്രതിഷേധങ്ങളല്ല വേണ്ടതെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News