'മെസിയും ഇല്ല, നവീകരണവും കഴിഞ്ഞില്ല' പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു

ത്രികക്ഷി കരാര്‍ നാളെ അവസാനിക്കാനിരിക്കെയാണ് സ്‌പോണ്‍സര്‍ സ്റ്റേഡിയം തിരിച്ചേല്‍പ്പിച്ചത്

Update: 2025-11-29 15:16 GMT

എറണാകുളം: പണികള്‍ പൂര്‍ത്തിയാകാതെ കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ക്ക് വീണ്ടും സമയം അനുവദിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചിലത് ജിസിഡിഎ തന്നെ നടത്തും. സ്റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും.

സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. 70 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. നവംബര്‍ 30നകം സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്‌പോണ്‍സറുടെ വാദം. എന്നാല്‍, പ്രവേശനകവാടം, പാര്‍ക്കിങ്, ചുറ്റുമതിലല്‍ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത നിലയിലാണുള്ളത്. സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. മേല്‍ക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്.

ത്രികക്ഷി കരാര്‍ നാളെ അവസാനിരിക്കെയാണ് സ്‌പോണ്‍സര്‍ സ്‌റ്റേഡിയം തിരിച്ചേല്‍പ്പിച്ചത്. സ്റ്റേഡിയം കൈമാറുമ്പോള്‍ നിയമപ്രാബല്യമുള്ള കരാര്‍ ഉണ്ടാക്കാതിരുന്നത് സ്‌പോണ്‍സര്‍ക്ക് അനുകൂലമാകും. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ദീര്‍ഘകാലത്തേക്ക് മത്സരങ്ങളൊന്നും നടത്താനാകാത്ത നിലയിലാണുള്ളത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News